2011 ഫെബ്രു 3

ഞാൻ കോടീശ്വരൻ

........എങ്ങിനെ നോക്കിയാലും രണ്ടുകോടിയുടെ ആസ്തി ഇപ്പൊൾ നാട്ടിൽ ഉണ്ട്.വാടകക്ക് നൽകിയ ഡബിൾ റൂം കോട്ടേഴ്സ് (ഫ്ലാറ്റ്) ആറെണ്ണമുള്ള ബിൽഡിംഗ്,എട്ട് കടമുറികൽ,കുറച്ച് ക്രിഷി എല്ലാം കൂടി മാസത്തിൽ  മുപ്പതിനായിരം കിട്ടുന്നുണ്ട്.ഇനി കുറച്ച് കാലം നാട്ടിൽ കുടുംബത്തോടൊപ്പം ജീവിക്കണം.........വാസുവേട്ടൻ തുടർന്നു കൊണ്ടിരിക്കുകയാണ്.ഓരോ ഫോട്ടോയും കാണിച്ച് അതിന്റെ മെച്ചങ്ങളും ചെലവുകളും വാതോരാതെ പറയുന്നു. ഞാൻ എല്ലാം കേട്ടു കൊണ്ടിരുന്നു.                                                      എന്നോട് തന്നെ കടയിൽ വെച്ച് പല പ്രാവശ്വം പറഞ്ഞ അതേ  വാക്കുകൾ.ഫോട്ടോയും സിഡിയും കാണാൻ നിർബന്ഡിച്ച്പ്പോൽ  കൂടെ വന്നതാണ് ഞാൻ.                           വാസുവേട്ടന്റെ സംസാരം കേൾക്കുന്നതിനിടയിൽ പല പ്രാവശ്വം ഞാൻ എഴുന്നേറ്റ് പാന്റ്സ് തട്ടുന്നുണ്ട്.എന്റെ ചോരയുടെ രുചികൊണ്ടാണൊ,ദേഷ്വംകൊണ്ടാണൊ എന്നറിയില്ല  വാസുവേട്ടന്റെ വളർത്തുമൂട്ടകൾ എന്നെ കടിച്ചുകൊണ്ടേയിരുന്നു.                                                                   വാസേട്ടൻ നിർത്തിയെന്നു തോന്നിയപ്പോൽ ഞാൻ “മൊത്തം എത്രവർഷമായി ഇവിടെ ?                                                                                     ‘35 വർഷം.നാലാം ക്ലാസ്സും ഗുസ്തിയുമായി വന്നവനാണ്.എന്റെ ബുദ്ദിയും യുക്തിയും കൊണ്ട് ഞാൻ ഗ്രോസറി തുടങ്ങി.കൺസ് ട്രക്ഷ്ൻ സൈറ്റിലായിരുന്നു ആദ്യ ജോലി.’...........    ;കുടുംബ ജീവിതം നഷ്ടപ്പെട്ടെന്നു  തോന്നുന്നില്ലേ?....:കാശ് ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ.ഇല്ലെങ്കിൽ പ്രശ്നങ്ങളും വഴക്കും ആയിരിക്കും......വാസേട്ടൻ സ്വന്തം കാഴ്ച്ചപ്പാടുകളും നിലപാടുകളും തുടർന്നു,,,,,,,,,,,,,,,,,,,,‘’എന്നാലും ഉണ്ടാക്കിയ കാശ് കൊണ്ട് ആസ്വദിച്ച് ജീവിക്കണ്ടേ.’‘ ‘’പോണം...കട വിൽക്കട്ടെ.’‘കട വിറ്റിട്ട് പോകില്ല എന്ന് എനിക്കും അറിയാം,ആരും നൽകാൻ തെയ്യാറാവാത്ത അത്രയും കാശാണ് ആരെങ്കിലും നോക്കാൻ വരുമ്പോൾ ചോദിക്കുന്നത്.                                                                                ‘’പെട്ടിക്കു കൂട്ടൂ വരാൻ ഞങ്ങൾ ആരും ഉണ്ടാവില്ല എന്നു സഹമുറിയൻ പറഞ്ഞപ്പോൾ   വാസേട്ടൻ അവനു കണക്കിനു കൊടുത്തു,ഞാൻ 10 വർഷമായി കേൾക്കുന്നു നിർത്തിപോകുകയാണെന്ന പല്ലവി.അയാൾ മരിക്കാതെ പോകില്ല.:......ഭക്ഷണമുണ്ടാക്കാൻ വാസേട്ടൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഷഫീക്കു പറഞ്ഞു.....അപ്പെക്സ് പെയ്ന്റടിച്ച നല്ല ഭംഗിയുള്ള വലിയ വീട്...പോർച്ചിൽ പുതിയ കാർ...തേച്ചു മിനുക്കി പെയിന്റടിച്ച ചുറ്റുമതിൽ...വീടിനു ചേർന്നവലിയ ഗെയിറ്റ്...വാസേട്ടന്റെ അലമാരയ്ക്കുപുറത്ത് ഒട്ടിച്ച ഫോട്ടോയിൽ കൂടെയുള്ള ഭാര്യയും മക്കളും ചിരിച്ച് കൊണ്ടിരിക്കുന്നു.                                                                               അതികം വിർത്തിയില്ലാത്ത ,ബങ്ക് ബെഡ് ഇട്ട് എട്ട് പേർ താമസിക്കുന്ന ഒരു മുറി,പഴയ ഒരു ടിവി,ഡിവിഡീ,റസീവർ തുടങ്ങിയവ മൂലയിൽ പൊടിപിടിച്ചുകിടക്കുന്നു.പെയിന്റെല്ലാം ഇളകി പൊടിഞ്ഞ് നിൽക്കുന്ന,മൂട്ടകൾ ചിത്രം വരച്ച ചുമർ,കഴിഞ്ഞ മഴക്കാലത്ത്   വരച്ച മോഡേൺ ആർട്ട്സീലിംഗിൽ,കട്ടിലിലും ഹുക്കിലും തൂക്കിയിട്ട മുഷിഞ്ഞതും നനഞ്ഞതുമായ തോർത്ത് മുണ്ടും വസ്ത്രങ്ങളും,ആരേയും പേടിയില്ലെന്ന മട്ടിൽ തലങ്ങും വിലങ്ങും നടക്കുന്ന ജർമ്മൻ പാറ്റകളും(കൂറകൾ) സഹവസിക്കുന്ന മുറി.നനഞ്ഞ് വീർത്ത് ഇളകിയ ബാത് റൂംഡോർ,ഡോർ ഇല്ലാത്ത കിച്ചൺ കാബിനറ്റ്,സിങ്കിന്റെ ലീക്ക് കൊണ്ട് കറുത്ത് വിർത്തികേടായ കാബിനറ്റ് പാറ്റകൾ കൈയേറി ആദിപത്യം സ്താപിച്ചിരിക്കുന്നു.                                 ‘’എന്തൊക്കെ ചെയ്തിട്ടും പാറ്റകൾ പോകുന്നില്ല”എന്റെ ശ്രദ്ദ പാറ്റയിലാണെന്ന് കണ്ടപ്പോൾ വാസേട്ടൻ പറഞ്ഞു.‘’25 വർഷമായി ഇവയൊക്കെയും ഈ റൂമിൽ നിങ്ങളോടൊപ്പം ഉള്ളതല്ലേ.’‘ഒരു ചെറു ചിരിയായിരുന്നു മറുപടി.                           ചോറൂം കറിയും വെക്കുന്ന തിരക്കിലായ വാസേട്ടന്റെ കുടവയറിന്റെ നഗ് ന സൌന്ദര്യം ഞാൻ കണ്ടു.അത് മറ്റൊരു അവയവം പോലെ വളർന്ന് പുറത്തേക്കു നിൽക്കുന്നു.കിടക്കുമ്പോൾ ആദ്യം വയർ എടുത്ത് വെച്ചിട്ടേ ശരീരം ചരിയാൻ കഴിയൂ.                                                                        സ്വന്തമായുള്ള ഷുഗർ ഫാക്ടറിയും കൊളസ്റ്റ് ട്രോൾ കമ്പനിയും മാനേജ് ചെയ്യാൻ അതിരാവിലെ സമയം കണ്ടെത്തിയതിനുശേഷമാണ് കട തുറക്കുന്നത്.                                ഒരു പോശകാംശവും ഇല്ലാത്ത ചിക്കനും ഉണക്ക ഖുബ്ബൂസും കഴിച്ച് പൈപ്പൂ വെള്ളവും കുടിച്ച്, നാട്ടിൽ പോയി സുഖമായി ജീവിക്കുന്ന നാളെയെ കുറിച്ച് സ്വപ്നം കാണുന്ന  കോടീശ്വരന്റെ ഇന്നത്തെ ജീവിതം......................                                                                                            എന്നും അതിരാവിലെ തുറക്കാറുള്ള കട അടഞ്ഞു കിടക്കുന്നതുകണ്ടപ്പോൾ,കഫറ്റേരിയ അബ്ദുച്ചയോട് ചോദിച്ചു.‘’മോർച്ചറിയിലാണ് ഇപ്പോൾ,  നാട്ടിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്.’‘ .......എന്നും കാശിനെ മാത്രം സ്നേഹിച്ച്,എന്റെ നിലപാടുകളും അഭിപ്രായങ്ങളും മാത്രം ശരിയെന്ന് അഹങ്കരിച്ചിരുന്ന വാസേട്ടനും കിട്ടി തിരിച്ചു വരാൻ കഴിയാത്ത വിസ.              

4 അഭിപ്രായങ്ങൾ:

Abdul Kareem Kakkove- Qatar പറഞ്ഞു...

Very nice. I cannot beleave it Kunjakkay

അജ്ഞാതന്‍ പറഞ്ഞു...

ഗൾഫിൽ സംമ്പാദിച്ച് ,മോഹിച്ച്,കാലം കഴിക്കുന്നവർ

അജ്ഞാതന്‍ പറഞ്ഞു...

THAHA THIRUVATHRA

ORO PRAVASIYUM NALLA NALEYE KURICHU ORUPADU SWAPNANGAL NEYDU KOOTTUNNU CHURUKKAM CHILARUDE SWAPNANGAL SAFALAMAVUNNU CHILARAKATTE ORAYUSSU MUZHUVAN ADWANICHU VERUMKAYYODE MADANGUNNU MATTUCHILARAKATTE SWANTHAM KUDUMBATHINU VENDI GULFIL JOLI CHEYTHU KUREKALAM MADANGAM ENNU THEERUMANIKKUNNU PAKSHE VIDHI AVIDEYUM AVANU VILANGUTHADIYAVUNNU MARANATHINTE ROOPATHIL

അജ്ഞാതന്‍ പറഞ്ഞു...

orupakshea chilar vasuvettanea pole ayirikkam.marich chindikunnavarum undu,avidea ayirunnalum kudumbathodoppam sukamayi jeevikkuka;allane marakathirikkuka....... this is my oppinion